Saturday, September 18, 2010

തോണിയുടെ സ്വപ്നം

തോണി പുഴക്കരയിലെ മണലില്‍ മുഖം കുത്തികിടന്നു.
ഓളങ്ങളുടെ താരാട്ടും, പുഴക്കാറ്റിന്റെ തലോടലും...
അവളറങ്ങി
ഉറക്കത്തില്‍ അവള്‍ക്കു പൂര്‍വ്വ ജന്മസ്മൃതിയുണര്‍ന്നു
വിലാസലോലുപയായ അവള്‍ ഇരുതീരങ്ങളേയും സ്നേഹിച്ചുപോയി...
ഒരുതീരത്ത് നില്കുമ്പോള്‍ മറുതീരം അവള്‍ക്ക് വേദനയായി
അവിടെയെത്തുമ്പോള്‍ഉപീഖ്ഷിച്ച്ചുപൂന്ന
മറുതീരത്തെയോര്‍ത്തവള്‍കണ്ണീര്‍പൊഴിച്ചു
തോണിക്കാരന്റെ സാന്ത്വനവചസ്സുകള്‍
പാഴിലായിപ്പോയി.
അയാളവളെ ശിക്ഷിച്ചു
പുഴയുടെ നടുവില്‍ തളച്ചിട്ടു
തോണികരഞ്ഞു
പുഴ ഉല‍ഞ്ഞു
കാറ്റുണര്‍ന്നു
മഴ തിമിര്‍ത്തു
മലവെള്ളപ്പാച്ചിലില്‍
കെട്ടഴി‍ഞ്ഞുതോണി ഒഴുകി
പാറയിലിടിച്ചുതകര്‍ന്നു
അവള്‍ മരിച്ചു
വീണ്ടും ജനിച്ചു
മറ്റൊരു തോണിയായി..
പക്ഷേ ഒരുതീരത്തുമാത്രം തളച്ചിടപ്പെട്ടു
അപ്പോള്‍
തീരങ്ങളെ തമ്മില്‍ ബന്ധിച്ച് ഒരു പാലം പണിതീര്‍ന്നിരുന്നു