Saturday, November 20, 2010

കുട്ടിയെക്കണ്ടകുട്ടി


കുട്ടിയുടെ കയ്യില്‍ ചോദ്യപേപ്പര്‍.........
അവള്‍ക്ക് ആസ്വാദനം തയ്യാറാക്കണം.................
ഇനി പത്തുമിനിറ്റേ ബാക്കിയുള്ളു.. ടീച്ചര്‍ പറഞ്ഞു.
ചോദ്യപേപ്പറില്‍ മറ്റൊരു കട്ടി ...
അവന്‍ ഒരു ക്യാന്‍വാസിന്റെ മുന്നിലായിരുന്നു...അവന്റെ ചുറ്റും ചായപ്പെന്‍സിലുകള്‍ ,നിറക്കൂട്ടുകള്‍,ബ്രഷുകള്‍....
അവന് മല വരച്ചു‍ ..നിറുകയിലൂടെ ഒഴുകിയിറങ്ങുന്ന ഒരു പുഴ വരച്ചു,,,,,,,,
താഴ്വാരത്തില്‍ പൂക്കള്‍ വരച്ചു...പറക്കുന്ന കിളികളെ വരച്ചു...
ശലഭചിറകുകളില്‍ മഴവില്ലുകള്‍ വരച്ചു... മാനത്ത്..
മാനത്ത്............അവന്റെ കുഞ്ഞു ബ്രഷ് തൊട്ടപ്പോള്‍..
പിന്നില്‍ നിന്നൊരു ശബ്ധം........

വെറും ശബ്ദമല്ല ഒരിടിവെട്ടുശബ്ദം.
പോയി പഠിക്കെടാ..
അന്തരീക്ഷത്തില്‍ മിന്നല്‍പ്പിണര്‍..
കുഞ്ഞുതുടയില്‍ മിന്നതേറ്റു കരുവാളിച്ച തിണര്‍പ്പുകള്‍...
മുന്നിലെ കാന്‍വാസ് പ്രളയജലത്തിലലിഞ്ഞു പോയി.
കുന്നുകള്‍ നനഞ്ഞു കുതിര്‍ന്നില്ലാതായി... കിളികള്‍ ചിറകറ്റു വീണു ..പുഴ പടന്നൊഴുകി പരന്നു വളര്‍ന്നു .. പൂമ്പാറ്റകള്‍ മറ്റേതോ ഭീകരജീവികളായി..
ഠ ---ഠമരുഭൂമികളെ ഉണ്ടാക്കുന്നത് അച്ഛനമ്മമാരാണ്...ഠ

Friday, November 5, 2010

birth of a big zero

opened her eyes
there is darkness
it is a womb
she realized
suddenly.....
tremendous light enters
this is birth
again she realized
closed her eyes...........

Saturday, September 18, 2010

തോണിയുടെ സ്വപ്നം

തോണി പുഴക്കരയിലെ മണലില്‍ മുഖം കുത്തികിടന്നു.
ഓളങ്ങളുടെ താരാട്ടും, പുഴക്കാറ്റിന്റെ തലോടലും...
അവളറങ്ങി
ഉറക്കത്തില്‍ അവള്‍ക്കു പൂര്‍വ്വ ജന്മസ്മൃതിയുണര്‍ന്നു
വിലാസലോലുപയായ അവള്‍ ഇരുതീരങ്ങളേയും സ്നേഹിച്ചുപോയി...
ഒരുതീരത്ത് നില്കുമ്പോള്‍ മറുതീരം അവള്‍ക്ക് വേദനയായി
അവിടെയെത്തുമ്പോള്‍ഉപീഖ്ഷിച്ച്ചുപൂന്ന
മറുതീരത്തെയോര്‍ത്തവള്‍കണ്ണീര്‍പൊഴിച്ചു
തോണിക്കാരന്റെ സാന്ത്വനവചസ്സുകള്‍
പാഴിലായിപ്പോയി.
അയാളവളെ ശിക്ഷിച്ചു
പുഴയുടെ നടുവില്‍ തളച്ചിട്ടു
തോണികരഞ്ഞു
പുഴ ഉല‍ഞ്ഞു
കാറ്റുണര്‍ന്നു
മഴ തിമിര്‍ത്തു
മലവെള്ളപ്പാച്ചിലില്‍
കെട്ടഴി‍ഞ്ഞുതോണി ഒഴുകി
പാറയിലിടിച്ചുതകര്‍ന്നു
അവള്‍ മരിച്ചു
വീണ്ടും ജനിച്ചു
മറ്റൊരു തോണിയായി..
പക്ഷേ ഒരുതീരത്തുമാത്രം തളച്ചിടപ്പെട്ടു
അപ്പോള്‍
തീരങ്ങളെ തമ്മില്‍ ബന്ധിച്ച് ഒരു പാലം പണിതീര്‍ന്നിരുന്നു

Monday, March 8, 2010

ദ്രൗപതി / പ്രണയം

ദ്രൗപതി പറഞ്ഞു ഗോപാലാ അവസാനിപ്പിക്കൂ ഈ നാട്യങ്ങള്‍.
ഞാനറിയുന്നതിനേക്കാള്‍ എന്നെ നീ അറിയുന്നുവല്ലോ........‌‌‌‌
മുപ്പാരും നിന്റേതായിരിക്കുമ്പോള്‍ ഞാനും നിന്റേതല്ലോ.......
എനിക്ക് നീ മാത്രം ......പക്ഷേ നിനക്ക്.............


......പക്ഷേ നിനക്ക്.............