Saturday, November 20, 2010

കുട്ടിയെക്കണ്ടകുട്ടി


കുട്ടിയുടെ കയ്യില്‍ ചോദ്യപേപ്പര്‍.........
അവള്‍ക്ക് ആസ്വാദനം തയ്യാറാക്കണം.................
ഇനി പത്തുമിനിറ്റേ ബാക്കിയുള്ളു.. ടീച്ചര്‍ പറഞ്ഞു.
ചോദ്യപേപ്പറില്‍ മറ്റൊരു കട്ടി ...
അവന്‍ ഒരു ക്യാന്‍വാസിന്റെ മുന്നിലായിരുന്നു...അവന്റെ ചുറ്റും ചായപ്പെന്‍സിലുകള്‍ ,നിറക്കൂട്ടുകള്‍,ബ്രഷുകള്‍....
അവന് മല വരച്ചു‍ ..നിറുകയിലൂടെ ഒഴുകിയിറങ്ങുന്ന ഒരു പുഴ വരച്ചു,,,,,,,,
താഴ്വാരത്തില്‍ പൂക്കള്‍ വരച്ചു...പറക്കുന്ന കിളികളെ വരച്ചു...
ശലഭചിറകുകളില്‍ മഴവില്ലുകള്‍ വരച്ചു... മാനത്ത്..
മാനത്ത്............അവന്റെ കുഞ്ഞു ബ്രഷ് തൊട്ടപ്പോള്‍..
പിന്നില്‍ നിന്നൊരു ശബ്ധം........

വെറും ശബ്ദമല്ല ഒരിടിവെട്ടുശബ്ദം.
പോയി പഠിക്കെടാ..
അന്തരീക്ഷത്തില്‍ മിന്നല്‍പ്പിണര്‍..
കുഞ്ഞുതുടയില്‍ മിന്നതേറ്റു കരുവാളിച്ച തിണര്‍പ്പുകള്‍...
മുന്നിലെ കാന്‍വാസ് പ്രളയജലത്തിലലിഞ്ഞു പോയി.
കുന്നുകള്‍ നനഞ്ഞു കുതിര്‍ന്നില്ലാതായി... കിളികള്‍ ചിറകറ്റു വീണു ..പുഴ പടന്നൊഴുകി പരന്നു വളര്‍ന്നു .. പൂമ്പാറ്റകള്‍ മറ്റേതോ ഭീകരജീവികളായി..
ഠ ---ഠമരുഭൂമികളെ ഉണ്ടാക്കുന്നത് അച്ഛനമ്മമാരാണ്...ഠ

5 comments:

  1. കണ്ണൂനീരിൽ കുതിർന്ന കാന്‍വാസ്

    ReplyDelete
  2. visit my blog nettikkuri.blogspot.com and comment

    ReplyDelete
  3. മനസ്സിലെ കുട്ടി മരിക്കാതെ മരിക്കുവോളവും ജീവിക്കാന്‍ കഴിഞ്ഞാല്‍

    ReplyDelete