Tuesday, May 1, 2012

പെണ്‍കുട്ടി

ജാലകത്തിലൂടപാരതയെ നോക്കി .....
രാത്രി ഒഴുകി തീരും വരെ....
കാത്തിരിക്കണം...ഈ പേടിയുടെ കനല്‍ കണങ്ങള്‍ അവളെ വിട്ടുപോകാന്‍..
ഒറ്റയ്ക്കായിപ്പോയ പാവം പെണ്‍കുട്ടി...
പൊന്നും പണവും ഇല്ലെങ്കിലും
ചേലും ചെത്തവും ഇല്ലെങ്കിലും
പിറന്നത് പെണ്ണായിട്ടാണല്ലോ....

Sunday, April 29, 2012

വാക്കുകള്‍


മുഷിഞ്ഞവാക്കുകള്‍
മുഷിഞ്ഞനോട്ടുകളെപ്പോലെ..
അര്‍ത്ഥത്തില്‍ തെറ്റി അനാഥമായി അലഞ്ഞുതിരിയുന്നു
ഉദാഹരണം
സ്നേഹം..., സൗഹൃദം...

Friday, January 6, 2012

സ്വപ്നം ...... സ്വപ്നം

സ്വപ്നം കാണൂ...
പുഷ്ബാക്ക്  സീറ്റിലേ സുഖം ആസ്വദിക്കാന്‍ ഒരുങ്ങുമ്പോള്‍ കിട്ടിയ
ആദ്യ നിര്‍ദ്ദേശം .....
കണ്ണുകള്‍ ഇറുക്കിയടക്കൂ
ഉറങ്ങൂ...
ഉം....ഇനി..സ്വപ്നം കാണൂ...
ഓ..ഏതു സ്വപ്നം...
ഏതു സ്വപ്നവും കാണാമോ..?
പാടില്ല പാടില്ല
ഞങ്ങള്‍ പറയും അതു മാത്രം...
അതു മാത്രം...
ഏ....സ്വപ്നവും....
നഷ്ടപ്പെടുന്നുവോ..?
സ്വപ്നത്തിലും കൈകടത്തലോ..?
അതെ സ്വപ്നത്തിന്റെ പേറ്റെന്റ് ഇനിമേല്‍ ഞങ്ങള്‍ക്കു സ്വന്തം..
ഇനിമേല്‍ ഞങ്ങള്‍ക്കു സ്വന്തം..
ഞങ്ങള്‍ക്കു സ്വന്തം..
 സ്വന്തം..